കണ്ണൂര്‍: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ ഗവണ്മെന്റ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 8-ാം ക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും 2016-17 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒഴികെയുളളവര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷക്ക് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം 31 ന് മുമ്പ് ജില്ലാ എക്സി.ഓഫീസറുടെ ഓഫീസില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: