വിമാനത്താവള കമ്പനിയില്‍ പുനരധിവാസ തൊഴില്‍ നിയമനം ഉറപ്പ് വരുത്തും

Friday 18 November 2016 9:45 pm IST

മട്ടന്നൂര്‍: കിയാല്‍ ആരംഭിച്ചിരിക്കുന്ന നിയമന പ്രക്രിയകള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള സ്ഥലമെടുപ്പിനു വേണ്ടി പ്രഖ്യാപിച്ച പാക്കേജ് ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് തന്നെയാണെന്നും വിമാനത്താവള കമ്പനിയില്‍ പുനരധിവാസ തൊഴില്‍ നിയമനം ഉറപ്പ് വരുത്തുമെന്നും കിയാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കിയാല്‍ വിവിധ കമ്പനികളുമായി ഉണ്ടാക്കുന്ന ധാരണാപത്രപ്രകാരം വിമാനത്താവളത്തിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍ നല്‍കുവാനാണ് ലക്ഷ്യം. ഒഴിവുകളിലേക്ക് വീട് നഷ്ടപ്പെട്ടവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനത്തിന് മുന്‍ഗണന നല്‍കും. യോഗ്യത പരീക്ഷകളില്‍ മാര്‍ക്കിലും പ്രായപരിധിയിലും പ്രവൃത്തി പരിചയത്തിലും ഇളവ് അനുവദിക്കും. കിയാലിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ക്ക് ഈ ഇളവു പ്രകാരം വീടു നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങളിലേയും ഒരു അംഗത്തിനും അടുത്ത ഘട്ടത്തില്‍ വീട് നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ ഒരംഗത്തിനും ജോലി ഉറപ്പ് വരുത്തുമെന്നും കിയാല്‍ വ്യക്തമാക്കി. ഇപ്പോള്‍ നടന്നുവരുന്ന നിയമന പ്രക്രിയ വളരെ സുതാര്യമായാണെന്നും കിയാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.