പഴയങ്ങാടി: മാടായിപ്പാറയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത കമ്പിവേലി വീണ്ടും ദേവസ്വം അധികൃതര്‍ പുനസ്ഥാപിച്ചു. മാടായിപ്പാറയിലെ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുവാനും ഇവിടെ നടന്നുവരുന്ന വിവിധ കയ്യേറ്റങ്ങള്‍ തടഞ്ഞ് ദേവസ്വം ഭൂമിയെ സംരക്ഷിക്കുവാനും വേണ്ടി ചിറക്കല്‍ കോവിലകം ദേവസ്വം ബോര്‍ഡ് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നേരത്തെ സംരക്ഷണ വേലി നിര്‍മ്മിച്ചത്. എന്നാല്‍ തല്പര കക്ഷികള്‍ ഇവ തകര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: