പാനൂര്‍: പൊതുജന പങ്കാളിത്തത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഇന്റര്‍ലോക്ക് പതിച്ച് വാര്‍ഡ് മെമ്പര്‍ മാതൃകയാകുന്നു. ത്യപ്രങ്ങോട്ടൂര് പഞ്ചായത്തിലെ തെണ്ട പറമ്പ് പിഎച്ച്സിയുടെ മുന്നിലാണ് പൊതുജന പങ്കാളിത്തത്തോടെ ഇന്റര്‍ലോക്ക് വിരിച്ച് മെമ്പര്‍ എ.പി ഇസ്മായില്‍ മാതൃകയായത്. ദിനംപ്രതി നൂറ് കണക്കിനാളുകളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. രോഗികള്‍ക്ക് നടന്ന് പോവാന്‍ വളരെയധികം പ്രയാസങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയങ്കിലും ഫണ്ടിന്റെ ലഭ്യത കുറവ് കാരണം പണി നടത്താന്‍ സാധിച്ചിരുന്നില്ല. മെമ്പറുടെ നേതൃത്വത്തില്‍ പരിസരവാസികളുടെയും ഉദാരമതികളില്‍ നിന്നും ഫണ്ട് സ്വരൂപിച്ചാണ് പണി ആരംഭിച്ചത്. ഒന്നര ലക്ഷം രൂപയാണ് ഇതിനായി ചില വാക്കിയത്. ഇന്റര്‍ലോക്ക് പതിച്ചതിന്റെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് നിര്‍വഹിച്ചു. മെമ്പര്‍ എ.പി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ എന്റെ വാര്‍ഡ് എന്റെ അഭിമാനം എന്ന പദ്ധതിയില്‍ പെടുത്തിയാണ് ഇന്റര്‍ലോക് നിര്‍മാണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: