കണ്ണൂര്‍: പൊടിക്കുണ്ടില്‍ കഴിഞ്ഞ ദിവസം മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയ കറന്‍സി നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന സംശയം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളെന്ന് സംശയിക്കുന്ന കടലാസ് തുണ്ടുകളാണ് റോഡരികില്‍ മുറിച്ചിട്ട നിലയില്‍ കണ്ടത്. കണ്ണൂര്‍ പൊടിക്കുണ്ട് ഗ്രാമ തെരു റഡ് സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ്ബിനും ഉദയ കലാസമിതിക്ക് സമീപത്തുമായി റോഡരികിലാണ് പേപ്പര്‍ കട്ടിംഗ് മെഷിനുപയോഗിച്ച് മുറിച്ച നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ റോഡരികില്‍ കടലാസുകഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും കൂടുതല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. വൈകിട്ടോടെയാണ് നാട്ടുകാര്‍ ഇത് പരിശോധിച്ചത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി കറന്‍സിയുടെ തുണ്ടുകള്‍ വിദഗ്ധ പരിശോധനക്കായി ലാബിലേക്ക് അയക്കുകയുമായിരുന്നു. ഈ പരിശോധനയില്‍ മാത്രമേ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ കഴിയൂ. കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത വധം നോട്ടുകള്‍ നശിപ്പിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണം നടത്തിവരികയാണെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: