സ്കൂള്‍ വിഭാഗത്തില്‍ എളയാവൂര് സിഎച്ച്എം മുന്നേറ്റം തുടരുന്നു
കണ്ണൂര്‍: കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. രണ്ടാം ദിവസം മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പതിനൊന്ന് സ്വര്‍ണവും പതിനാല് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 121 പോയന്റ് നേടിയ പയ്യന്നൂര്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. പതിനാല് സ്വര്‍ണവും എട്ട് വെള്ളിയും പത്ത് വെങ്കലവുമായി 119 പോയന്റ് നേടിയ ഇരിട്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 63 പോയന്റ് നേടിയ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സ്കൂള്‍ തലത്തില്‍ എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 57 പോയന്റ് നേടിയ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ സിഎച്ച്എംഎച്ച്എസ്എസ് എളയാവൂരാണ് ഒന്നാം സ്ഥാനത്ത്. ഏഴ് സ്വര്‍ണവും നാല് വെളളിയും നാല് വെങ്കലവും ഉള്‍പ്പെടെ 51 പോയന്റ് നേടിയ പയ്യന്നൂര്‍ ഉപജില്ലയിലെ ജിഎച്ച്എസ്എസ് കോഴിച്ചാല്‍ രണ്ടാം സ്ഥാനത്തും നാല് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 26 പോയന്റ് നേടിയ ഇരിട്ടി ഉപജില്ലയിലെ സാന്തോം എച്ച്എസ്എസ് കൊളക്കാട് മൂന്നാം സ്ഥാനത്തുമാണ്.
ഇന്ന് വൈകന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും സമ്മാനങ്ങളും മേയര്‍ വിതരണം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അധ്യക്ഷത വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ്, കോര്പ്പറേഷന് കൗണ്‍സിലര്‍ എന്‍.ബാലകൃഷ്ണന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: