പരമ്പരാഗത കാനന പാതയില്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു

Friday 18 November 2016 10:44 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിച്ചതോടെ പരമ്പരാഗത കാനനപാതയില്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു. എരുമേലിയില്‍ പേട്ടതുള്ളി ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം പേരൂര്‍ത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ് , കാളകെട്ടി വരെയുള്ള വനാതിര്‍ത്തി പാത സഞ്ചാര യോഗ്യമാണെങ്കിലും തുടര്‍ന്ന് പമ്പ വരെയുള്ള യാത്രയാണ് കൊടും വനത്തിലൂടെയുളളത്. കാനന യാത്രക്കായുള്ള മുന്നൊരുക്കങ്ങളെല്ലാം എരുമേലിയില്‍ തന്നെ ചെയ്തു തീര്‍ക്കുകയും ചെയ്യും. മണ്ഡലകാലത്ത് ഉച്ചക്ക് ശേഷവും, മകരവിളക്ക് വേളയിലുമാണ് തീര്‍ത്ഥാടകര്‍ കൂടുതലായി കാനനയാത്ര നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തീര്‍ത്ഥാടനം ആരംഭിച്ച നാള്‍ മുതല്‍ കാനന പാതയിലൂടെയുള്ള യാത്ര വര്‍ദ്ധിച്ചുവരുകയാണെന്നും അധികൃതര്‍ പറയുന്നു. വേനല്‍ കടുത്തതോടെ കാട്ടാനകള്‍ വെള്ളം കുടിക്കാനായി ഇറങ്ങി വരുന്നതിനാല്‍ കാനന യാത്രക്ക് സുരക്ഷയും നിയന്ത്രണവും ഏര്‍പ്പെടുത്തുമെന്നും വനപാലകരും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.