മുണ്ടക്കയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുണ്ടക്കയം ടൗണിലെ സീബ്രാ ലൈനുകള്‍ക്കു പുനര്‍ജ്ജന്മം.
ടൗണിലെ പ്രധാനപ്പെട്ട ജംങ്ഷനുകളായ കൂട്ടിക്കല്‍ റോഡ്, ടിബി, ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ സീബ്രാ ലൈനുകള്‍ നിറം മങ്ങി മായ്ഞ്ഞിട്ടു കാലങ്ങളായിരുന്നു. ഇത് മൂലം സ്കൂള്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന വഴിയാത്രക്കാര്‍ ഏറെ വിഷമിച്ചിരുന്നു. കൂട്ടിക്കല്‍ ജംങ്ഷനില്‍ അപകടങ്ങളും വാക്ക് തര്‍ക്കങ്ങളും പതിവായിരുന്നു.
സീബ്രാ ലൈന്‍ മാഞ്ഞത് മൂലം ഹോം ഗാര്‍ഡ് വാഹനങ്ങള്‍ തടഞ്ഞതാണ് വഴി യാത്രക്കാരെ റോഡിനിരുവശവും കടത്തി വിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: