20നും 21നും വൈക്കത്ത് ഗതാഗത ക്രമീകരണം

Friday 18 November 2016 10:46 pm IST

വൈക്കം: അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് വൈക്കം ടൗണില്‍ 20, 21 തീയതികളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ചേരുംചുവട് പാലം വഴി വടക്കോട്ട് തിരിഞ്ഞ് മുരിയംകുളങ്ങര ജംഗ്ഷനില്‍ വരേണ്ടതും ഈ സ്ഥലത്ത് യാത്രക്കാരെ ഇറക്കിയതിനുശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുളിംചുവട്, വലിയകവല വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് പോകേണ്ടതും, സ്വകാര്യ ബസുകള്‍ മുരിയംകുളങ്ങര ജംഗ്ഷനില്‍ നിന്നും ആറാട്ടുകുളങ്ങര വഴി കിളിയാട്ടുനട ഗ്രൗണ്ടില്‍ എത്തി പാര്‍ക്കു ചെയ്യേണ്ടതുമാണ്. വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ തോട്ടുവക്കം നടുവിലെ പാലം വഴി ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യേണ്ടതാണ്. വെച്ചൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ കിളിയാട്ടുനട പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ആറാട്ടുകുളങ്ങര, ചാലപ്പറമ്പ് വഴി വലിയകവലയില്‍ എത്തി യാത്രക്കാരെ കയറ്റിയതിനു ശേഷം റൗണ്ടാന തിരിഞ്ഞ് ലിങ്ക് റോഡ് വഴി മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര വഴി ചേരുംചുവട് പാലത്തിലൂടെ തിരികെ പോകേണ്ടതാണ്. മൂത്തേടത്തുകാവ്, ടി.വി പുരം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ തോട്ടുവക്കം പാലത്തിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം അതേ റൂട്ടില്‍ മടങ്ങിപ്പോകണം. ഇതേ റൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും, ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യേണ്ടതാണ്. കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ വലിയകവല, കൊച്ചുകവല വഴി സ്റ്റാന്റുകളില്‍ എത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകണം. എറണാകുളം ഭാഗത്തു നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലിയകവല, ലിങ്ക് റോഡ് വഴി മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര, ചേരുംചുവട് പാലം വഴി പോകേണ്ടതാണ്. കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ വൈറ്റ്‌ഗേറ്റ് ഹോട്ടല്‍, വര്‍മാ സ്‌കൂള്‍, മടിയത്ര സ്‌കൂള്‍, ലിങ്ക് റോഡിലെ പാര്‍ക്കിംഗ് ഏരിയ, വൈപ്പിന്‍പടി എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുളള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്. 20, 21 തീയതികളില്‍ വൈക്കം-എറണാകുളം റൂട്ടില്‍ വൈപ്പിന്‍പടി ജംഗ്ഷന്‍ മുതല്‍ വലിയകവല വരെയും, വൈക്കം-കോട്ടയം റൂട്ടില്‍ വലിയകവല മുതല്‍ ചാലപ്പറമ്പ് വരെയും റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. ടി.വി പുരം റൂട്ടില്‍ തോട്ടുവക്കം പാലം മുതല്‍ കച്ചേരിക്കവല -കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. വലിയകവല മുതല്‍ അമ്പലത്തിന്റെ വടക്കേനട വരെയുള്ള ഭാഗത്തും, കൊച്ചാലുംചുവട് മുതല്‍ കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും, അമ്പലത്തിന്റെ കിഴക്കേനട മുതല്‍ ആറാട്ടുകുളങ്ങര ജംഗ്ഷന്‍വരെയും ലിങ്ക് റോഡിലും, വലിയകവല മുതല്‍ കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി, കൂടാതെ അമ്പലത്തിന്റെ പടിഞ്ഞാറെനട എന്നിവിടങ്ങളിലും റോഡുകളുടെ ഇരുവശങ്ങളിലും 20നും 21നും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. പാര്‍ക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.