കറുകച്ചാല്‍: കങ്ങഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയും നടക്കും. കായിക മത്സരങ്ങള്‍ ഇന്ന്് രാവിലെ 9മുതല്‍ കാനം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ 20ന് രാവിലെ 9മുതല്‍ കങ്ങഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടക്കും. മത്സരാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ 18ന് 2മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ഏല്‍പ്പിക്കണം.
മാടപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവ മത്സരങ്ങള്‍ ഇന്നും നാളയും നടക്കും. കലാമത്സരങ്ങളും അത്ലറ്റിക് മത്സരങ്ങളും മാടപ്പള്ളി ഗവ.സ്കൂള്‍ ഗ്രൗണ്ടിലും ഗയിംസ് മത്സരങ്ങള്‍ പങ്കിപ്പുറം പഞ്ചായത്ത് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.
നെടുകുന്നം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്നു മുതല്‍ 23വരെ നടക്കും. ഇന്ന് വൈകിട്ട് 5ന് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍ നിര്‍വ്വഹിക്കും. 20ന് രാവിലെ 10മുതല്‍ മൈലാടി റോഡിലെ പഞ്ചായത്ത് ഗ്രൗണ്ടില്‍ കായിക മത്സരങ്ങള്‍ നടക്കും. രാവിലെ 9.30ന് ഗീതാജ്ഞലി ഓഡിറ്റോറിയയത്തില്‍ കലാമത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: