യുഡിഎഫ് പൊളിഞ്ഞു; കൊച്ചി കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി

Friday 18 November 2016 10:49 pm IST

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോര്‍പ്പറേഷനായ കൊച്ചിയില്‍ രാഷ്ട്രീയ പ്രതിസന്ധി. ഘടകകക്ഷിയായ ലീഗിലെ ടി.കെ. അഷറഫ്, പിഎം. ഹാരിസ്, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോണ്‍സണ്‍ പാട്ടത്തില്‍ എന്നിവര്‍ കൗണ്‍സിലില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചതാണ് കാരണം. യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ ഇവരുടെ നിലപാട് നിര്‍ണായകമാകും. മേയര്‍ സൗമിനി ജയിന്‍ തന്നിഷ്ട്രപകാരമാണ് ഭരണം നടത്തുന്നതെന്നാണ് ആരോപണം. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകുന്നില്ല. കൂടിയാലോചനകള്‍ നടക്കുന്നില്ല. മുന്നണി സംവിധാനം പാലിക്കാന്‍ മേയര്‍ കൂട്ടാക്കുന്നില്ല. ഇവര്‍ ആരോപിക്കുന്നു. കോര്‍പ്പറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നടക്കുന്നതല്ലാതെ ഒരു വികസന പദ്ധതിയും നടപ്പാക്കാന്‍ മേയര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജോണ്‍സണ്‍ പാട്ടത്തില്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്റെ ഭരണം യുഡിഎഫിന് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലെ പോരായ്മകള്‍ മേയറുടെ ്രശദ്ധയില്‍പ്പെടുത്തിയെങ്കിലും ചര്‍ച്ചക്ക് മേയര്‍ തയ്യാറായില്ലെന്ന് ലീഗ് അംഗവും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ പി.എം. ഹാരിസ് പറഞ്ഞു. ലീഗ് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമാണ് കൗണ്‍സിലില്‍ പ്രതേ്യക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇവര്‍ മൂന്നുപേരും പങ്കെടുത്തില്ല. കൗണ്‍സിലില്‍ അവതരിപ്പിച്ച അജണ്ടയില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും സൗമിനി ജയിനെ മാറ്റണമെന്ന നിലപാടിലാണ്. 74 അംഗ കൗണ്‍സിലില്‍ 38 യുഡിഎഫ്, 32 എല്‍ഡിഎഫ്, രണ്ട് ബിജെപി രണ്ട് സ്വതന്ത്രര്‍ പന്നാണ് കക്ഷി നില. ഘടകകക്ഷിയിലെ മൂന്നുപേരും വിട്ടുനിന്നാല്‍ കൗണ്‍സിലില്‍ മേയര്‍ക്ക് ഭൂരിപക്ഷം നഷ്ടമാകും. കോര്‍പ്പറേഷന്‍ ഭരണത്തില്‍ ്രപശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും, ആരും ഇക്കാര്യങ്ങള്‍ തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. ഭരണ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ മേയറെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.