കൊല്ലം: ബാങ്കിലെ ജീവനക്കാരന്റെ അപേക്ഷക്ക് പിന്നാലെ നടപടി. കറന്‍സി നോട്ട് അസാധുവാക്കിയതിന് പിന്നാലെ ബാങ്കുകളിലെ തിരക്ക് പരിഗണിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍സ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നായിരുന്നു അപേക്ഷ.
അഞ്ഞൂറ്-ആയിരം നോട്ടുകള്‍ മാറാനുള്ള ബാങ്കുകളിലെ നീണ്ട ക്യുവും ജോലിത്തിരക്കും പരിഗണിച്ച് പരീക്ഷ മാറ്റിവയ്ക്കണമെന്നും നിലവിലെ ബാങ്കിലെ പ്രവര്‍ത്തനസ്ഥിതി അനുസരിച്ച് പരീക്ഷക്ക് ആവശ്യമായ ആഴത്തിലുള്ള പഠനം അസാധ്യമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലം കടപ്പാക്കട ബ്രാഞ്ചിലെ ദീപക് ജോണ്‍സണാണ് ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: