ന്യൂദല്‍ഹി: ബാങ്കുകളില്‍ നിന്ന് ഇന്ന് നോട്ടുകള്‍ മാറ്റിയെടുക്കുന്നത് മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമായി പരിമിതപ്പെടുത്തി. രണ്ടായിരം രൂപ വരെയാണ് ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്നത്.
എന്നാല്‍ നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ബാങ്ക് ഇടപാടുകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കല്ലാത്തവര്‍ക്കും നടത്താം. പൊതു, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഞായറാഴ്ച ബാങ്കുകള്‍ അവധിയയിരിക്കും. ബാങ്കുകളുടെ ആവശ്യപ്രകാരമാണ് ആര്‍ബിഐയുടെ തീരുമാനം.
തിരക്ക് കുറഞ്ഞെന്നും മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് നിയന്ത്രണമെന്നും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് പ്രതിനിധി രാജീവ് റിഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: