മരംവീണ് കെട്ടിടം തകര്‍ന്നു

Saturday 19 November 2016 11:24 am IST

പത്തനാപുരം: പട്ടാഴി കന്നിമേലില്‍ എന്‍എസ്എസ് കരയോഗ കെട്ടിടത്തിന് മുകളിലേക്ക് തെങ്ങ് വീണു. കെട്ടിടം ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സമീപത്തെ പുരയിടത്തില്‍ നിന്ന മരം പിഴുത് കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. രാത്രിയില്‍ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി പതിക്കുകയായിരുന്നു. മേല്‍ക്കൂരയും ഭിത്തിയും അടക്കം തകര്‍ത്തുകൊണ്ടാണ് തെങ്ങ് വീണത്. തെങ്ങിന്റെ ചുവട് ദ്രവിച്ച നിലയിലുമാണ്. ഈ കരയോഗകെട്ടിടത്തിലാണ് പ്യൂപ്പിള്‍സ് അക്കാദമി എന്ന സമാന്തര വിദ്യാഭ്യാസസ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പട്ടാഴി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അപകടം പകലായിരുന്നെങ്കില്‍ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.