അഞ്ചല്‍: ഹിന്ദുസമൂഹം മതബോധമില്ലാതെ ആത്മവിസ്മൃതിയിലാണ്ടിരിക്കുകയാണെന്ന് ചടയമംഗലം ജ്ഞാനാനന്ദ ആശ്രമം മഠാധിപതി സ്വാമി ദയാനന്ദസരസ്വതി പറഞ്ഞു. വടമണ്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മതപാഠശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുരാണങ്ങളും ഉപനിഷത്തുകളും ധാര്മ്മികപാഠങ്ങളാണ്. വരും തലമുറയെ സംസ്കാരശുദ്ധിയുള്ളവരാക്കി വളര്‍ത്തുന്നതിന് മതപഠനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് ബി. രാജേന്ദ്രന്‍പിള്ള അദ്ധ്യക്ഷനായിരുന്നു. ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, വെട്ടിക്കവല ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: