കോഴിക്കോട്: കളക്ടറേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകനാണ് പെട്രൊള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീർ എന്ന യുവാവാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ 14 മുതല്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സമീര്‍ കൈയില്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേയ്ക്ക് ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉടന്‍ തന്നെ പോലീസ് ഇയാളെ പിടികൂടി ശരീരത്ത് വെള്ളം ഒഴിച്ച് പെട്രോള്‍ കഴുകി കളയുകയും ചെയ്തു. ഇപ്പോഴും കളക്ടറേറ്റിന് മുന്നില്‍ സമരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: