നിര്‍ദ്ധന യുവാവ് ചികിത്സാ സഹായം തേടുന്നു

Saturday 19 November 2016 5:17 pm IST

മാരാരിക്കുളം: നിര്‍ദ്ധന കുടുംബാംഗമായ യുവാവ് ചികിത്സാസഹായം തേടുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാഞ്ഞിരത്തുവെളി കെ.ആര്‍. രാഹുല്‍(27) ആണ് ശസ്ത്രക്രിയയ്ക്കായി ഉദാരമതികളുടെ കനിവ് തേടുന്നത്. ആലപ്പുഴ ജോയ് ആലുക്കാസിലെ സെയില്‍സ്മാനായിരുന്ന യുവാവ് നട്ടെല്ല് സംബന്ധമായ അസുഖത്തിന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലാണ്. നടുവു വേദന കലശലായപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തു. തുടര്‍ന്ന് ആര്‍സി സിയിലെ ചികിത്സയിലാണ്. ഇനി ശസത്രക്രിയയ്ക്ക് 12 ലക്ഷത്തോളം രൂപ വേണം. ഇപ്പോള്‍ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും കുത്തിവെയ്പ്പ് എടുത്താണ് വേദന ശമിപ്പിക്കുന്നത്. അച്ഛനും അമ്മയും ഭാര്യയും രണ്ടര വയസ്സുള്ള മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാഹുല്‍. ചികിത്സാസഹായത്തിനായി അര്‍ത്തുങ്കല്‍ സ്ബിഐയില്‍ 36244111048 നമ്പരില്‍ അക്കൗണ്ട് തുറന്നു. ഐഎഫ് എസ്‌സി കോഡ്- എസ്ബിഐ എന്‍0008593.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.