തിരുവനന്തപുരം: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും മുന്‍ അഖില ഭാരതീയ സേവാ പ്രമുഖുമായിരുന്ന സൂര്യനാരായണ റാവുവിന്റെ (സുരുജി) ദേഹവിയോഗത്തില്‍ ഭാരതീയവിചാര കേന്ദ്രം സംസ്ഥാന സമിതി അനുശോചിച്ചു.
വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന തരത്തില്‍ ഹിന്ദു സമൂഹത്തില്‍ ഇടപെട്ട സുരുജി മുഴുവന്‍ ഭാരതത്തിനും വലിയൊരു സന്ദേശമാണ് നല്‍കിയത്. തന്റെ 93 വയസ്സിനിടയില്‍ 70 വര്‍ഷവും രാഷ്ട്രസേവനത്തിനു നീക്കിവച്ച അദ്ദേഹം സ്വജീവിതം അനശ്വരമാക്കി. അഖില ഭാരതീയ സേവാ പ്രമുഖ് എന്ന നിലയില്‍ സേവനരംഗത്ത് വ്യത്യസ്തമായ കാഴ്ചപ്പാട് മുന്നോട്ടുവച്ച അദ്ദേഹം സേവനമേഖലയില്‍ പുതിയൊരധ്യായത്തിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗം ദേശീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് സംസ്ഥാനസമിതി വിലയിരുത്തി.
ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.സി.ഐ. ഐസക്, കെ.സി. സുധീര്‍ബാബു, ഡോ.കെ. ജയപ്രസാദ്, കാ.ഭാ. സുരേന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: