ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമല ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ജീവിതയില്‍ നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
മാളികപ്പുറത്ത് ആന എഴുന്നള്ളത്തിന് വിലക്കുള്ളതിനാലാണിത്. എഴുന്നള്ളിപ്പിന് ആവശ്യമായ ജീവിത ഇന്ന് രാവിലെ പത്തിന് മാളികപ്പുറം ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിക്കും.
തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി പുതമന മനു നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലാണ് ജീവിത സമര്‍പ്പിക്കുന്നത്.
ജീവിത നിര്‍മ്മിച്ച കുളനട ശ്രീധര്‍മ്മശാസ്ത ജീവിത വര്‍ക്സ് ഉടമ വാസുക്കുട്ടന്, ചിത്രാലങ്കാരം നടത്തിയ മഹിളാമണി, പ്ലാവില്‍ ജീവിത പണിതീര്‍ത്ത അയിലൊഴുകുന്ന് പെരിശേരി ഗോപിനാഥന് ആചാരി, സുരേഷ്കുമാര്‍, ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: