മോഷണകേസുകളില്‍ പ്രതിയായ യുവാവ് ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

Saturday 19 November 2016 8:48 pm IST

അടൂര്‍: സംസ്ഥാനത്തും തമിഴ്‌നാട്ടിലും നിരവധി മോഷണകേസുകളില്‍ പ്രതിയായ യുവാവ് ഉള്‍പ്പെടെ രണ്ടു പേരെ അടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂര്‍ ഇളമ്പല്‍ വിളക്കുടി ഷീജാഭവനത്തില്‍ ഷിജു എന്ന ഷിബു (30), വിളക്കുടി ആലിയത്ത് തെക്കേതില്‍ സനോജ് എന്നിവരെയാണ് അടൂര്‍ എസ്.ഐ ആര്‍. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബര്‍ മൂന്നിന് അടൂര്‍ വടക്കടത്തുകാവ് അനില്‍ വില്ലയില്‍ അനില്‍ ബേബിയുടെ അനിരു ബേക്കറിയുടെ ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോശയില്‍ നിന്ന് 13000 രൂപയും ഇതേദിവസം അടൂര്‍ പുതുശേരിഭാഗം മായയക്ഷിക്കാവ് ക്ഷേത്രത്തിലെ വഞ്ചി പൊളിച്ച് പണവും ഒക്ടോബര്‍ 26ന് രാത്രി ഏനാദിമംഗലം പുതുവലില്‍ വാടകകെട്ടിടത്തില്‍ താമസിച്ചിരുന്ന തെങ്കാശി സ്വദേശി കുപ്പുസ്വാമിയുടെ സ്റ്റാര്‍ സിറ്റി മോട്ടോര്‍ സൈക്കിളും മൊബൈല്‍ഫോണും ഒക്ടോബര്‍ 30ന് കിളിമാനൂരില്‍ നിന്ന് ആറ്റിങ്ങല്‍ മേവരക്കല്‍ എ.ആര്‍ മന്‍സിലില്‍ റിയാസിന്റെ ഹോണ്ട സ്റ്റണ്ണര്‍ മോട്ടോര്‍സൈക്കിളും മറ്റു സ്ഥലങ്ങളില്‍ നിന്ന് പണവും മൊബൈല്‍ഫോണുകളും മോഷ്ടിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേരളത്തില്‍ വന്ന് കൂട്ടാളിയായ സനോജുമായി ചേര്‍ന്ന് ബൈക്കുകള്‍ മോഷ്ടിച്ച് അതില്‍ കറങ്ങി മോഷണം നടത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് പതിവ്. മോഷണമുതലുകള്‍ ഭാഗികമായി പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തുടരന്വേഷണത്തിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അടൂര്‍ ഡി.വൈ.എസ്.പി എസ്. റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സി.ഐ ആര്‍. ബിനു, എസ്.ഐ ആര്‍. മനോജ്കുമാര്‍, ഷാഡോ എസ്.ഐ അശ്വിത്, ഷാഡോ പൊലീസ് എ.എസ്.ഐമാരായ ശ്യാംലാല്‍, രാധാകൃഷ്ണന്‍, അജി ശാമുവേല്‍, അംഗങ്ങളായ വില്‍സന്‍, സുധീഷ്, എ.എസ്.ഐ രാജു എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.