മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും

Friday 8 July 2011 2:11 pm IST

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു‍. ഇദ്ദേഹത്തോടൊപ്പം സഹോദരന്‍ കലാനിധി മാരനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. മാരന്‍ ടെലികോം മന്ത്രിയായിരിക്കുമ്പോള്‍ എയര്‍സെല്ലിന്റെ മേജര്‍ ഷെയര്‍ മലേഷ്യന്‍ കമ്പനി മാക്സിസിനു കൈമാറാന്‍ സി. ശിവശങ്കരനെ നിര്‍ബന്ധിതനാക്കിയെന്ന് സി.ബി.ഐ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മാക്സിസിനു മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്വര്‍ക്കില്‍ 20 ശതമാനം ഓഹരിയുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കരന്റെ ഉടമസ്ഥതയിലായിരിക്കുമ്പോള്‍ എയര്‍സെല്ലിന് യു.എ.എസ് ലൈസന്‍സ് നല്‍കുന്നത് അകാരണമായി വൈകിച്ചിരുന്നു. ഓഹരി മാക്സിസിനു കൈമാറി ആറു മാസത്തിനുള്ളില്‍ 14 ലൈസന്‍സുകള്‍ അനുവദിക്കുകയും ചെയ്തു.