രാജ്യസഭയില്‍ ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി

Saturday 19 November 2016 9:31 pm IST

ന്യൂദല്‍ഹി: എല്ലാ രാജ്യാസഭാ എംപിമാരും തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കി. ഏതെങ്കിലും വിഷയത്തില്‍ വോട്ടിങ് നടന്നാല്‍ മുഴുവന്‍ അംഗങ്ങളുടേയും സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് വിപ്പ്. നോട്ട് പിന്‍വലിക്കലിനെ ഉറി ഭീകരാക്രമണത്തോട് താരതമ്യം ചെയ്ത പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തത്തെുടര്‍ന്ന് രണ്ടു ദിവസമായി രാജ്യസഭ പ്രക്ഷുബ്ദമായിരുന്നു. ആസാദ് മാപ്പു പറയണമെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപിയും നിരവധി തവണ സഭയില്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ആസാദിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി. നവംബര്‍ 21 മുതല്‍ 23 വരെ എല്ലാ ബിജെപി-സഖ്യകക്ഷി എംപിമാരും രാജ്യസഭയിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ ഓരോ അംഗങ്ങളുടെ സാന്നിധ്യവും പ്രധാനപ്പെട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.