ആലപ്പുഴ: സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കണക്കില്‍പ്പെടാത്ത വലിയ തുകകളുടെ ഉടമസ്ഥര്‍ ഇവിടത്തെ സഖാക്കന്മാരാണെന്ന് ബിജെഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു.
തൊഴിലാളികളായിരുന്ന സഖാക്കള്‍ മുതലാളിസഖാക്കന്മാരായപ്പോള് ഇവരുടെ അനധികൃത സ്വത്തുക്കള്‍ സഹകരണ ബാങ്കുകളിലേക്ക് കള്ളപ്പണമായി കുമിഞ്ഞുകൂടിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ആലപ്പുഴ ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കെട്ടിപ്പിടിച്ച് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന് മുന്നില്‍ കഴിഞ്ഞ ദിവസം നടത്തിയ ഉപരോധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. ഭാവിപരിപാടി ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രാജന്‍ബാബു അവതരിപ്പിച്ചു. വെള്ളിയാകുളം പരമേശ്വരന്, ജസ്റ്റിന്‍രാജ്, രാജന് കണ്ണാട്ട്, കെ.കെ. പൊന്നപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: