ശില്‍പശാല നടത്തി

Saturday 19 November 2016 10:44 pm IST

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളോടൊപ്പം അക്കാദമിക് തലത്തിലും മുന്നേറ്റമണ്ടാകുംവിധം നൂതനവും കാലോചിതവുമായ പദ്ധതികള്‍ രൂപീരിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന ശില്‍പശാല തീരുമാനിച്ചു. അടുത്ത പഞ്ചവത്സര പദ്ധതിയിലെ വികസന പ്രവര്‍ത്തന ങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. 2017-22കാലയളവില്‍ നടപ്പിലാക്കാ നുള്ള വികസന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കി. കേന്ദ്രസര്‍ക്കാറിന്റെ നീതിആയോഗ്, യുജിസി, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവയില്‍ നിന്നുള്ള ധനസ ഹായ ത്തോടെ യാകും പദ്ധതി കള്‍നടപ്പിലാക്കുക. താവക്കരയിലെ സര്‍വ്വകലാശാല ആസ്ഥാനത്തും, സര്‍വ്വക ലാശാലയുടെ വിവിധ ക്യാമ്പസുകള്‍, സെന്ററുകള്‍, പഠന വകുപ്പുകള്‍ എന്നിവിടങ്ങളിലും ഏറ്റെടുക്കേണ്ടുന്ന ഭാവിവികസന കാഴ്ചപാടിന് ശില്‍പശാല രൂപം നല്‍കി. വിവിധ വികസനപരിപാടികള്‍ സംബന്ധിച്ച വിശദ മായ പദ്ധതി രേഖകള്‍ സമര്‍പ്പിക്കണമെന്ന് തീരുമാനിച്ചു. 2017-18 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിയും ഇതോടൊപ്പം തയ്യാറാക്കും. സര്‍വ്വകലാശാല പഠനവകുപ്പ് തലവന്‍മാര്‍, ക്യാമ്പസ് ഡയറക്ടര്‍മാര്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്‍ അധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റംഗങ്ങളായ എം.പ്രകാശന്‍, ഡോ.വി.പി.പി.മുസ്തഫ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌നേതൃത്വം നല്‍കി. രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.