കണ്ണൂര്‍: കെട്ടിടനിര്‍മ്മാണ രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ജില്ലയിലെ കുടുംബശ്രീ വനിതകള്‍. തെരഞ്ഞെടുത്ത 300 സ്ത്രീകള്‍ക്ക് പരിശീലനം നല്കി കെട്ടിട നിര്‍മ്മാണ മേഖലയില്‍ മുദ്ര പതിപ്പിക്കുന്നതിനുളള മുന്നൊരുക്കത്തിലാണ് കുടുംബശ്രീകണ്ണുര് ജില്ലാമിഷന്. ജില്ലയില്‍ നിര്‍മ്മാണരംഗത്ത് അറിയപ്പെടുന്ന ഏജന്‍സിയായ നിര്‍മ്മിതി കേന്ദ്രയുടെ ശിക്ഷണത്തിലാണ് പരിശീലനം നല്‍കുക. മുപ്പത് ദിവസത്തെ പരിശീലനത്തില്‍ നാല് ദിവസം കഌസ്റൂം തലത്തിലും മറ്റ് ദിവസങ്ങളില്‍ പ്രായോഗിക പരിശീലനവുമാണ്. ഇതില്‍ ആദ്യബാച്ചിന്റെ കഌസ്സ്റൂം പരിശീലനം പൂര്‍ത്തിയായി. എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള സ്ഥാപനങ്ങളിലെ അധ്യാപകരാണ് ക്ലാസ്സുകള്‍ നയിച്ചത്. തിങ്കളാഴ്ച മുതല്‍ പ്രായോഗിക പരിശീലനം തുടങ്ങും. പട്ടുവം പഞ്ചായത്ത് പരിധിയിലുള്ള നിര്‍മ്മിതി കേന്ദ്രയുടെ ഓഫീസ് കോമ്പൗണ്ടിലാണ് നിര്‍മ്മാണ പരിശീലനം സജീകരിച്ചിരിക്കുന്നത്.
പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് 300 പേരടങ്ങുന്ന ജില്ലാ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുളള സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തബാച്ചിലേക്കുള്ള രജിസ്ട്രേഷന് കുടുംബശ്രീ സിഡിഎസുകള്‍ മുഖേന സ്വീകരിക്കുന്നതിനും ജില്ലാമിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: