കള്ളപ്പണം: നിര്‍മ്മാണ മേഖല നിരീക്ഷണത്തില്‍

Sunday 20 November 2016 9:53 am IST

ന്യൂദല്‍ഹി: അസാധുവാക്കിയ 500, 1,000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ നിര്‍മ്മാണമേഖലയെ മറയാക്കുന്നു. ഇതു മനസിലാക്കിയ ആദായ നികുതി വകുപ്പ് പ്രധാന നഗരങ്ങളിലെ ഫ്‌ളാറ്റ്, കെട്ടിട നിര്‍മ്മാതാക്കളെ നിരീക്ഷണത്തിലാക്കി. പണമില്ലാതെ വലഞ്ഞ പല നിര്‍മ്മാതാക്കള്‍ക്കും, നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം വന്‍തോതില്‍ പണം ലഭിച്ചുവെന്ന് വ്യക്തമായി. കൈയിലുള്ള പണമെന്ന പേരില്‍, ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള തുക മിക്ക നിര്‍മ്മാതാക്കളും സൂക്ഷിക്കുന്നുണ്ട്. 100 കോടിയുടെ ഫ്‌ളാറ്റ് പദ്ധതി നടപ്പാക്കുന്നയാള്‍ക്ക് 15 കോടി വരെ കൈയില്‍ സൂക്ഷിക്കാം. ഇതിന്റെ മറവിലാണ് അസാധുവാക്കിയ നോട്ടുകള്‍ ഇവര്‍ വാങ്ങിയെടുത്ത് മാറ്റുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.