സഹകരണ സംയുക്ത സമരത്തില്‍ ഭിന്നത

Sunday 20 November 2016 12:24 am IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നടത്താന്‍ തീരുമാനിച്ച സഹകരണ സമരത്തില്‍ ഐക്യം വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സൂധീരന്റെ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗും തള്ളി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. ഒരുമിച്ചുള്ള പ്രതിഷേധം 22ന് നിയമസഭയില്‍ കാണാമെന്ന് സഹകരണ മന്ത്രി എ.സി. മൊയ്തീന്‍. പിണറായി വിജയന്‍ ബിജെപി ശൈലിയിലാണ് ഭരണം നടത്തുന്നതെന്ന് സുധീരന്‍ പറഞ്ഞു. ഒരുമിച്ച് സമരം ചെയ്താല്‍ ബിജെപി നേട്ടമുണ്ടാക്കും. എല്‍ഡിഎഫുമായുള്ള സമരം കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണം ചെയ്യില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ജില്ലാ സഹ.ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുന്നു. സംയുക്ത സമരമെന്നാല്‍ സിപിഎമ്മുമായി ചേര്‍ന്നുള്ള സമരമെന്നല്ല, സുധീരന്‍ പറഞ്ഞു. എന്നാല്‍, യോജിച്ച സമരം 21ന് ചേരുന്ന യുഡിഎഫ് തീരുമാനിക്കുമെന്നും ഭരണപക്ഷവുമായി യോജിച്ച് സമരം നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല വ്യക്തമാക്കി. പൊതുപ്രശ്‌നങ്ങളില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന അഭിപ്രായമാണ് ലീഗിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി ആലോചിക്കാതെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷവുമായി ചേര്‍ന്ന് സംയുക്ത സമരത്തിന് തയ്യാറായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.