ന്യൂദല്‍ഹി: പിൻവലിച്ച 1000 രൂപാ നോട്ടുകളുമായി യുവാവ് പൊലീസ് പിടിയിലായി. ദല്‍ഹിയിലെ മധുവിഹാറിൽ നിന്നുമാണ് 96 ലക്ഷം രൂപയോളം വരുന്ന കറൻസി നോട്ടുകളുമായിട്ടെത്തിയ നാസര്‍ ഇ ആലം എന്ന 32 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
1000 രൂപയുടെ കെട്ടുകള്‍ നിറച്ച ബാഗുമായാണ് ഇയാളെ കണ്ടെത്തിയത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് തൃപ്തികരമായ വിവരം നല്കാന് നാസറിന് സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദില്ലി പൊലീസ് ആക്ട് 103 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്രയും ഉയര്‍ന്ന തുക ഇയാളുടെ പക്കല്‍ വന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: