ഓടുന്ന ട്രെയിനിൽ യുവതിയെ കൊള്ളയടിച്ച ശേഷം പീഡിപ്പിച്ചു

Sunday 20 November 2016 11:08 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു. ബീഹാര്‍ സ്വദേശിയായ 32കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പഴയ ദല്‍ഹി റെയില്‍വേ സ്റ്റേഷനും ഷാഹ്ദരയ്ക്കും ഇടയ്ക്ക് ഓടുന്ന ട്രെയിനിന്റെ ലേഡീസ് കോച്ചിലാണ് പീഡനമുണ്ടായത് യുവതിക്കൊപ്പം കംപാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിരുന്ന അഞ്ച് സ്ത്രീകളും ഷാഹ്ദര സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ മുന്ന് യുവാക്കൾ കോച്ചിലേക്ക് ചാടി കയറുകയായിരുന്നു. തുടർന്ന് ഇവർ യുവതിയുടെ ബാഗ് തട്ടിപ്പറിച്ചു. ഇതിനുശേഷം സംഘത്തിലൊരാൾ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ട്രെയിൻ ദൽഹി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളില്‍ ഒരാളെ പിടികൂടി. 25 കാരനായ ഷഹബാസ് എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനടക്കം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.