ന്യൂയോര്‍ക്ക്: അമേരിക്കയുടെ പ്രഥമ വനിതയാകാന്‍ പോകുന്ന മെലാനിയ ട്രംപിന് വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കില്ലെന്ന് പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ സോഫിയ ദെല്ലറ്റ്. സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരുന്നത് സോഫിയ ആയിരുന്നു. എന്നാല്‍ മെലാനിയ ട്രംപിന് വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കാനില്ലെന്ന് സോഫിയ വ്യക്തമാക്കി.
ട്രെംപിനോടുള്ള എതിർപ്പ് മൂലമാണ് സോഫിയ വസ്ത്രങ്ങൾ നിർമ്മിക്കില്ല എന്ന് വ്യക്തമാക്കിയത്.
ലിംഗവിവേചനം, കുടിയേറ്റ വിരുദ്ധത, വംശീയ വെറി, തുടങ്ങി തങ്ങളുടെ സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചത്.
ഇത് തെറ്റായ രാഷ്ട്രീയ പ്രവർത്തനമാണെന്ന് സോഫിയ പറഞ്ഞു. കുടുംബപരമായ ബിസിനസ് എന്ന നിലയില്‍ പണം മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിക്കില്ലെന്നും സോഫിയ പറഞ്ഞു. തുറന്ന കത്തിലൂടെയാണ് സോഫിയ നിലപാട് വ്യക്തമാക്കിയത്. സോഫിയയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പതിനഞ്ച് വര്‍ഷമായി ന്യൂയോര്‍ക്കില്‍ കഴിയുന്ന സോഫിയ ന്യുയോര്‍ക്ക് ഫാഷന്‍ വീക്കിലെ സ്ഥിരം സാന്നിധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: