തൃപ്പുലിക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം 21 ന് കൊടിയേറും

Sunday 20 November 2016 11:54 am IST

ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി തൃപ്പുലിക്കല്‍ മഹാദേവക്ഷേത്രത്തില്‍ ഏഴു ദിവസത്തെ ഉത്സവത്തിന് 21 ന് കൊടിയേറും. മകം നക്ഷത്രത്തില്‍ രാത്രി 7.30ന് തന്ത്രി അണ്ടലാടിമനയ്ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണു കൊടിയേറ്റം. മേല്‍ശാന്തി നരിക്കാട്ടിരി പ്രകാശന്‍ നമ്പൂതിരി സഹകാര്‍മികനാവും. രാവിലെ ആറിന് കലശാഭിഷേകങ്ങള്‍, ശ്രീഭൂതബലി, ഏഴിന് തൃപ്പുലിക്കല്‍ നാരായണീയ പാരായണ സമിതിയുടെ സമ്പൂര്‍ണ നാരായണീയ പാരായണം, വൈകിട്ട് 6.30ന് വെള്ളിനേഴി സുബ്രഹ്മണ്യന്റെ സംഗീതാര്‍ച്ചന എന്നിവ നടക്കും. രാത്രി ഒമ്പതിന് കലാമണ്ഡലം രാമന്‍ചാക്യാര്‍ ചാക്യാര്‍കൂത്ത് അവതരിപ്പിക്കും. 22ന് രാവിലെ ഒന്‍പതിന് ക്ഷേത്രത്തില്‍ ആറു പതിറ്റാണ്ടോളം മേല്‍ശാന്തി ആയിരുന്ന മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം തിടപ്പള്ളിയില്‍ പത്മമിട്ട് പൂജ, വൈകിട്ട് 6.30ന് അക്ഷരശ്ലോകസദസ്സ്, രാത്രി 7.30ന് കല്ലൂര്‍ ഉണ്ണിക്കൃഷ്ണനും കലാമണ്ഡലം രഘുചന്ദ്രനും ചേര്‍ന്നുള്ള ഇരട്ടത്തായമ്പക, 10ന് ഗാനമേള എന്നിവ നടക്കും. 23ന് രാത്രി ഏഴിന് തായമ്പക, 9.30ന് 'പ്രഹ്ലാദചരിതം' കഥകളി, 24ന് രാവിലെ ഒമ്പതിന് ഓട്ടന്‍തുള്ളല്‍, 11.30ന് കഞ്ഞിസദ്യ, വൈകിട്ട് 6.15ന് സര്‍പ്പബലി, 6.30ന് നൃത്തനൃത്യങ്ങള്‍, രാത്രി ഏഴിന് ഇരട്ടത്തായമ്പക, 9.30ന് നാടകം എന്നിവ നടക്കും. 25ന് പള്ളിവേട്ട ആഘോഷിക്കും.രാവിലെ ഏഴിന് ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, മേളം, നാഗസ്വരം എന്നിവ നടക്കും.രാത്രി 7.30ന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും താലത്തിന്റെയും അകമ്പടിയില്‍ പള്ളിവേട്ട എഴുന്നള്ളിപ്പ് ചാമക്കുന്ന് ആലിന്‍ചുവട്ടിലേക്ക് പുറപ്പെടും. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളിപ്പും പള്ളിക്കുറുപ്പുമുണ്ടാവും. 26ന് രാവിലെ മുറിയങ്കണ്ണിക്കടവില്‍ ആറാട്ട് കഴിഞ്ഞ് ഗജവീരന്റെ അകമ്പടിയില്‍ പാണ്ടിമേളത്തോടെയുള്ള തിരിച്ചെഴുന്നള്ളിപ്പ് പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതോടെ ഉത്സവത്തിനു സമാപനമാവും. 11ന് ഭക്തിപ്രഭാഷണവും 12ന് പ്രസാദഊട്ടുമുണ്ടാവും. ഉത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധി 20ന് ആരംഭിക്കും. വൈകിട്ട് തൃത്തായമ്പക, നൃത്തനൃത്യങ്ങള്‍, നാടകം എന്നിവ അരങ്ങേറും. ഉത്സവ സമിതി ഭാരവാഹികള്‍: ബാലകൃഷ്ണന്‍ എളാര്‍ത്തൊടി (പ്രസി), രവിദാസന്‍, എന്‍.പ്രകാശന്‍ (വൈ പ്രസി), ശാന്തകുമാര്‍ മുണ്ടൂര്‍ (സെക്ര), കെ.ഗോപാലകൃഷ്ണന്‍, കെ.ശ്രീധരന്‍ (ജോ സെക്ര.), ജയപ്രകാശ് (ട്രഷ)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.