തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്ട്ടിന്മേല് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ .
വ്യാജ ലോട്ടറിയുടെ അച്ചടി വിദേശത്തും നടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനു ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടി നടക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയും ഇതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: