കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ.എച്ച്എസിലെ ജെആര്‍സി യൂണിറ്റിന്റെ നേത്യത്വത്തില്‍ കുട്ടികള്‍ കൊട്ടാരക്കര, കലയപുരം സങ്കേതം’അനാഥമന്ദിരം സന്ദര്‍ശിച്ചു. ആദിത്യ പാഥേയം എന്ന് നാമകരണം ചെയ്ത് ഹെഡ്മാസ്റ്റര് ഡി. സദാനന്ദന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ശേഖരിച്ച 1800 പൊതിച്ചോറ് അന്തേവാസികള്‍ക്ക് കൈമാറി. ഇതിന് പുറമെ കുട്ടികളും അദ്ധ്യാപകരും സ്വരൂപിച്ച വസ്ത്രവും ആദിത്യ സഹായനിധിയും സങ്കേതം മേധാവി കലയപുരം ജോസിന് കൈമാറി. അന്തേവാസികളുടെ ആനാഥത്വവും ഉറ്റവരെ വേര്‍പെട്ട വേദനയും അവര്‍ കുട്ടികളോട് പങ്കിട്ടു. ദുരിത കഥകള്‍കേട്ട കുട്ടികള്‍ നിറകണ്ണുകളോടെ വയോധികരായ അന്തേവാസികള്‍ക്ക് മുത്തവും നല്കി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രാര്‍ത്ഥനാഹാളില്‍ നടന്ന ചടങ്ങില്‍ കലയപുരം ജോസ്, സങ്കേതം സൂപ്രണ്ട് വര്‍ഗീസ് മാത്യു, അദ്ധ്യാപകരായ റെജി എസ്.തഴവ, ജ്യോതി, ഹസീന, രേവമ്മ, ലാലമ്മ, മിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: