ന്യൂദല്‍ഹി: നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ മുഖചിത്രം ഭാരതത്തിന്റെ മംഗള്യാന് ഉപഗ്രഹം എടുത്ത ചൊവ്വയുടെ ചിത്രം.ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം അംഗീകരിച്ചിരിക്കുകയാണ് ഇതുവഴി. ഭാരതം പുതുതായി ഇറക്കിയ രണ്ടായിരത്തിന്റെ നോട്ടില്‍ മംഗള്‍യാനിന്റെ ചിത്രമാണ്.
450 കോടി രൂപയുടെ ഈ ചൊവ്വാ ദൗത്യത്തിന് ഈ ആഴ്ച മൂന്നു വര്‍ഷം പൂര്‍ത്തിയാകുകയാണ്. മികച്ച ചിത്രങ്ങള്‍ക്ക് ആഗോള പ്രശസ്തമായ മാസികയാണ് നാഷണല്‍ ജിയോഗ്രഫിക്. ഒരു ഡസനോളം വളരെയേറെ തെളിച്ചമുള്ള ചിത്രങ്ങളാണ് മംഗള്യാന് അയച്ചത്. മുന്‍പ് അമേരിക്ക അടക്കം പല രാജ്യങ്ങളും ചൊവ്വയിലേക്ക് ഉപഗ്രഹങ്ങള്‍ അയച്ചിരുന്നെങ്കിലും ചൊവ്വയെ മൊത്തം ഉള്‍ക്കൊള്ളുന്ന ഇത്രയേറെ മികച്ച ചിത്രങ്ങള്‍ മറ്റൊരു ഉപഗ്രഹവും എടുത്തിട്ടില്ല.
ആറു മാസത്തെ കാലാവധിയുമായി അയച്ച ഉപഗ്രഹം മൂന്നു വര്‍ഷമായിട്ടും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: