ലക്നൗ: 2022ഓടെ രാജ്യത്ത് എല്ലാവര്ക്കും വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന മന്ത്രി ആവാസ് യോജന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്കായി ആവിഷ്ക്കരിച്ചിട്ടുളള പദ്ധതികളില്‍ പ്രധാനപ്പെട്ടതാണിത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ അന്‍പത് ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി അനുമതി പത്രം നല്കി. രാജ്യമെമ്പാടുമായി മൂന്ന് കോടി പാര്‍പ്പിട യൂണിറ്റുകളാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: