അടിമാലി: മലയോര നഗരിയില്‍ സര്‍ഗദീപ്തി ചൊരിഞ്ഞ് നാലു നാള് കലാവസന്തം വിരിയിച്ച സി ബിഎസ്ഇ സംസ്ഥാന കലോല്‍സവത്തില്‍ തൃശൂര്‍ സഹോദയയും കോഴിക്കോട് സില്‍വര്‍ ഹില്‍സ് സിഎംഐ പബ്ലിക് സ്കൂളും കിരീടം ചൂടി.
തൃശൂര്‍ സഹോദയ 1665 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ മലബാര്‍ സഹോദയക്ക് 1589 പോയന്റ് ലഭിച്ചു. സ്കൂള്‍ തലത്തില്‍ കോഴിക്കോട് ഹില്‍സ് സിഎംഐ പബ്ളിക് സ്കൂള്‍ 214 പോയിന്റുമായി ചാമ്പ്യനായപ്പോള്‍ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ 118 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.
ഓവറോള്‍ പോയിന്റ്സ് വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍ 471 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം നേടിയ ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്കൂള്‍ കാഞ്ഞങ്ങാടിന് 460 പോയിന്റ് ലഭിച്ചു.
കാറ്റഗറി 1 ല്‍ ഒന്നാം സ്ഥാനത്തെത്തിയ തൃശൂര്‍ സഹോദയ 108 പോയിന്റും രണ്ടാം സ്ഥാനത്തെത്തിയ മലബാര്‍ സഹോദയ 103 പോയിന്റും നേടി. കാറ്റഗറി 2ല്‍ ഒന്നാം സ്ഥാനത്ത് മലബാര്‍ സഹോദയ 254 പോയിന്റും രണ്ടാം സ്ഥാനത്ത് കോട്ടയം സഹോദയ 252 പോയിന്റും നേടി. കാറ്റഗറി 3ല്‍ മലബാര്‍ സഹോദയ 604 പോയിന്റോടെ ഒന്നാമതും തൃശൂര്‍ സഹോദയ 589 പോയിന്റോടെ രണ്ടാമതുമെത്തി. കാറ്റഗറി 4 തൃശൂര്‍ സഹോദയ 585 പോയിന്റ് നേടി ഒന്നാം സ്ഥാനവും കോട്ടയം സഹോദയ 539 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂള്‍ തലത്തില്‍ കാറ്റഗരറി 1 ല്‍ ഹില്‍ ബ്ലൂംസ് സ്കൂള്‍ മാനന്തവാടി 20 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 18 പോയിന്റോടെ ശബരി സെന്‍ട്രല്‍ സ്കൂള്‍ ചെര്‍പ്പുളശേരി, അമൃത വിദ്യാലയം പന്തളം, ഹോളി ഗ്രേസ് അക്കാദമി മാള, ഭാവന്‍സ് ആദര്‍ശ വിദ്യാലയ കാക്കനാട് എന്നീ സ്കൂളുകള്‍ രണ്ടാം സ്ഥാനം പങ്കുവെച്ചു. കാറ്റഗറി 2 ല്‍ സില്‍വര്‍ ഹില്‍ കോഴിക്കോട് 50 പോയിന്റോടെ ഒന്നാമതും കസ്തൂര്‍ബ പബ്ലിക് സ്കൂള്‍ ചിറക്കല്‍ 28 പോയിന്റോടെ രണ്ടാമതുമെത്തി. കാറ്റഗറി3 ല്‍ സില്‍വര്‍ ഹില്‍സ് കോഴിക്കോട് 82 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി. എം എസ് എസ് പബ്ലിക് സ്കൂള്‍ കോഴിക്കോടിനാ് 52 പോയിന്റോടെ രണ്ടാം സ്ഥാനം. കാറ്റഗറി 4 ല്‍ എസ് എന്‍ പബ്ലിക് സ്കൂള്‍ വടക്കേവിള 76 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ ലീമെര് പബ്ലിക് സ്കൂള്‍ നാട്ടിക 60 പോയിന്റോടെ രണ്ടാം സ്ഥാനം നേടി.
എവര്‍ റോളിംഗ് ട്രോഫി ഇവന്റ്സില്‍ കലാവിഭാഗത്തില്‍ മലബാര്‍ സഹോദയ 109 പോയിന്റും ബാന്റ് ഡിസ്പ്ലെയില്‍ മലബാര്‍ സഹോദയ 30 പോയിന്റും നൃത്ത വിഭാഗത്തില്‍ തൃശൂര്‍ സഹോദയ 238 പോയിന്റും സാഹിത്യ വിഭാഗത്തില്‍ തൃശൂര്‍ സഹോദയ 492 പോയിന്റും ഉപകരണ സംഗീതത്തില്‍ കോട്ടയം സഹോദയ 129 പോയിന്റും വോക്കല്‍ മ്യൂസിക്കില്‍ മലബാര്‍ സഹോദയ 233 പോയിന്റും നേടി.
ന്യൂജനറേഷന് ഐറ്റംസില്‍ മലബാര്‍ സഹോദയ 121 പോയിന്റും വണ്ആക്ട് പ്ലേയില്‍ മലബാര്‍ സഹോദയ 20 പോയിന്റും പെര്‍ഫോമിങ് ആര്‍ട്സില്‍ കോട്ടയം സഹോദയ 100 പോയിന്റും പാരമ്പര്യ കലയില്‍ മലബാര്‍ സഹോദയ 249 പോയിന്റും പാശ്ചാത്യ സംഗീതത്തില്‍ മലബാര്‍ സഹോദയ 26 പോയിന്റോടെ വിജയികളായി.
സമാപന സമ്മേളനത്തല്‍ സിനിമാ താരം അനുശ്രീ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: