ചെന്നൈ: ചാമ്പ്യന്മാരുടെ പോരാട്ടം സമനിലയില്‍. നിലവിലെ ചാമ്പ്യന്‍ ചെന്നൈയിന് എഫ്സി, മുന്‍ ചാമ്പ്യന്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍ പിരിഞ്ഞു (1-1).
ഹെല്‍ഡര്‍ പോസ്റ്റിഗയിലൂടെ 39ാം മിനിറ്റില്‍ മുന്നിലെത്തിയ അത്ലറ്റികോയെ 77ാം മിനിറ്റില്‍ ഡേവിഡ് സൂസി നേടിയ ഗോളിലാണ് ചെന്നൈയിന് തളച്ചത്. 11 കളികളില്‍ 15 പോയിന്റുമായി അത്ലറ്റികോ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
14 പോയിന്റുമായി ചെന്നൈയിന് ആറാമത്. ഇന്ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂനെ സിറ്റിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: