വിജയവാഡ: ഏകദിന പരമ്പരയിലെ അധീശത്വം ട്വന്റി20യില്‍ തുടരാനായില്ല ഇന്ത്യന്‍ വനിതകള്‍ക്ക്. രണ്ടാം മത്സരം 31 റണ്‍സിന് ജയിച്ച് മൂന്നു മത്സര പരമ്പര വെസ്റ്റിന്‍ഡീസ് വനിതകള്‍ സ്വന്തമാക്കി (2-0).
സ്കോര്‍: വെസ്റ്റിന്‍ഡീസ് – 137/5 (20), ഇന്ത്യ – 106 (18.1).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്, നായിക സ്റ്റെഫാനി ടെയ്ലര് (47), ദീനേന്ദ്ര ഡോട്ടിന് (35), ഹെയ്ലി മാത്യൂസ് (27), മെറിസ അഗ്വില്ലെയ്റ (21) എന്നിവരുടെ കരുത്തിലാണ് 137 റണ്‍സ് നേടിയത്. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ടും, ഏകത ബിഷ്ട്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
നായിക ഹര്‍മന്‍പ്രീത് കൗര്‍ (43), ദീപ്തി ശര്‍മ (24), അരങ്ങേറ്റക്കാരി മേഘ്ന സിങ് (17) എന്നിവര്‍ക്കു മാത്രമേ വിന്‍ഡീസ് ബൗളിങ്ങിനെ ചെറുക്കാനായുള്ളു. വിന്‍ഡീസിനായി ദീനേന്ദ്ര ഡോട്ടിന്, അനിസ മുഹമ്മദ് എന്നിവര്‍ മൂന്നു വീതം വിക്കറ്റെടുത്തു. ഹെയ്ലി മാത്യൂസിന് രണ്ടും, സെല്മാന്, ക്വിന്റൈന്‍ എന്നിവര്‍ക്ക് ഓരോന്നും വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: