അഹമ്മദാബാദ്: വലിയ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ കോണ്‍ഗ്രസ് നേതാക്കളുടെ പന്ത്രണ്ട് ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി വെറും പാഴ്ക്കടലാസാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ.
കോണ്‍ഗ്രസുകാര്‍ തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമാണിത്. വലിയ തുകയുളള നോട്ടുകള്‍ അസാധുവാക്കിയതില്‍ കോണ്‍ഗ്രസുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാലായിരം രൂപയുടെ പഴയ കറന്‍സി മാറ്റാന്‍ നാല് കോടി രൂപയുടെ കാറിലാണ് പോകുന്നതെന്നും ഷാ പരിഹസിച്ചു.
പത്ത് വര്‍ഷത്തെ ഭരണത്തിനിടെ മന്മോഹന്-സോണിയാ സഖ്യം ഓരോ മാസവും ഓരോ അഴിമതി നടത്തിയെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ വീടുകളിലും ഗോഡൗണുകളിലും ബന്ധുക്കളുടെ കൈവശവും വന്‍ തോതില്‍ കണക്കില്‍ പെടാത്ത പണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: