സനാതന ധര്‍മ്മത്തിന്റെ ഒഴുക്കു തുടരാന്‍ ഹിന്ദുത്വം നിലനിര്‍ത്തണം: കെ.പി. ശശികല ടീച്ചര്‍

Sunday 20 November 2016 10:37 pm IST

തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ ഒഴുക്കു തുടരണമെന്നും അതിനു തടസമാകുന്നതിനെയെല്ലാം ഒഴിവാക്കി ഹിന്ദുത്വം ശുദ്ധയോടെ നിലനിര്‍ത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണസമിതി തിരുവനന്തപുരം താലൂക്ക് സമിതി സംഘടിപ്പിച്ച ക്ഷേത്രരക്ഷാ സംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് ഭക്തരായ നാം പ്രയത്‌നിക്കുമ്പോഴാണ്. ക്ഷേത്രങ്ങള്‍ രക്ഷിച്ചെങ്കില്‍ മാത്രമേ വരുംതലമുറയ്ക്ക് വിശ്വാസം കൈമാറാന്‍ സാധിക്കൂ. പുതുതലമുറയുടെ മനസ് തകരാന്‍ പാടില്ല. ഭരണകൂടം ക്ഷേത്രഭരണത്തില്‍ തലയിടുന്നത് തടയണം. ക്ഷേത്രഭരണം വിശാസമില്ലാത്തവര്‍ക്കു നല്‍കുന്നത് കോഴിക്കൂടിന്റെ താക്കോല്‍ കുറുക്കനു നല്‍കുന്നതിനു തുല്യമാണ്. ഭരണം മാറുന്നതനുസരിച്ച് ആചാരവും വിശ്വാസവും മാറണോ. ഇപ്പോള്‍ ക്ഷേത്ര സംരക്ഷണസമിതി നടത്തുന്നത് തെളിയുദ്ധമാണ്. സമുദായത്തിന്റെ ആചാര്യന്മാരെ അപമാനിച്ചവരാണ് ദേവസ്വം ഭരിക്കുന്നത്. ആര്‍എസ്എസ് എതിര്‍ക്കപ്പെടുന്നത് ഹിന്ദു സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ക്ഷേത്രസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കാകണമെന്നും കെ.പി. ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ.കുഞ്ഞ്, താലൂക്ക് പ്രസിഡന്റ് എന്‍. സുന്ദരേശന്‍ നായര്‍, കേരള നാടാര്‍ മഹാജനസംഘം ദേശീയ ജനറല്‍ സെക്രട്ടറി കെ. വാസുദേവന്‍, എസ്എന്‍ഡിപി യോഗം പാറശാല യൂണിറ്റ് സെക്രട്ടറി ചൂഴാല്‍ നിര്‍മലന്‍, വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി താലൂക്ക് ട്രഷറര്‍ പൂവത്തൂര്‍ വേണുഗോപാല്‍, കോട്ടയ്ക്കകം എന്‍ എസ് എസ് കരയോഗം സെക്രട്ടറി എം. ജയശീലന്‍ നായര്‍, ക്ഷേത്രസംരക്ഷണസമിതി ജില്ലാ സെക്രട്ടറി വി.ജി. ഷാജു, ബ്രാഹ്മണസഭ ജില്ലാ ഉപാദ്ധ്യക്ഷന്‍ വെങ്കിടേഷ്, യോഗക്ഷേമസഭാ സെക്രട്ടറി മല്ലിക നമ്പൂതിരി, ക്ഷേത്രസംരക്ഷണസമിതി ജോയിന്റ് സെക്രട്ടറി പി. ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.