ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തില്‍ 27വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി വിഗ്രഹ ഘോഷയാത്ര, കലവറ നിറക്കല്‍ ഘോഷയാത്ര, യജഞാചാര്യ സ്വീകരണം എന്നിവ നടന്നു. ചടച്ചിക്കുണ്ടം അയ്യപ്പ മഠത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര മാവുള്ളകരി, പെരുമ്പറമ്പ് സ്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ വിവിധ മാതൃ സമിതികള്‍ നയിക്കുന്ന ഘോഷയാത്രകളുമായി സംഗമിച്ച് തന്തോട് ജംഗ്ഷനില്‍ വെച്ച് സംഗമിച്ച്. ഇവിടെ നിന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ കുബേരന് നമ്പൂതിരിപ്പാടിന്റെ സാനിധ്യത്തില്‍ യജഞാചാര്യന്‍ ബ്രഹ്മശ്രീ വാച്ചവാദ്ധ്യാര്‍ സുബ്രഹ്മണ്യന് നമ്പൂതിരിയെ പൂര്ന്നകുംഭം നല്കി സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിച്ചു. സപ്താഹ ദിവസങ്ങളില്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ അന്നദാനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: