കണ്ണൂര്‍ സിറ്റി: വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. അഞ്ചുകണ്ടിയിലെ നാവാസിന്റെ വീടിനാണ് തീപിടിച്ചത്. സ്വീകരണ മുറിയില്‍ കൊതുകിനെ തുരത്താനായി പാത്രത്തില്‍ തീ പുകച്ചിരുന്നു. ഇതില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. മുറി അടച്ചിട്ടതിനാല്‍ തീ പടര്‍ന്നത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കുന്നത് കണ്ട ചെറുപ്പക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞു ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്നേ തന്നെ ഇവര്‍ തീയണച്ചു. മുറിയിലെ ഫര്‍ണ്ണിച്ചറുകളും ടി.വിയും ഉപകരണങ്ങളും മറ്റും പൂര്‍ണ്ണമായി കത്തി നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: