ബാങ്ക് അക്രമിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Monday 21 November 2016 12:35 am IST

കൂത്തുപറമ്പ് : കൂത്തുപറമ്പ് എസ്.ബി.ഐ ശാഖയില്‍ കടന്നുകയറി അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാറാല്‍ നരവൂരിലെ ഓട്ടോ ഡ്രൈവര്‍ ബൈജിത്ത് എന്ന ബൈജേഷിനെയാണ് (20) എസ്.ഐ കെ.ജെ.വിനോയിയും സംഘവും അറസ്റ്റ് ചെയ്തത്. കറന്‍സി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. ബാങ്കിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ അക്രമത്തില്‍ തകര്‍ന്നിരുന്നു. 30 ഓളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.