കണ്ണൂര്‍: സത്യസായി ബാബയുടെ 91-ാം ജന്മദിനാഘോഷം 23ന് കണ്ണൂര്‍ ശ്രീ സായി നിലയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 5ന് ഓംകാരം, സുപ്രഭാതം, നഗര സങ്കീര്‍ത്തനം എന്നിവയും 6.15ന് പതാക ഉയര്‍ത്തല്‍, 8.30ന് ശ്രീ സത്യസായി സഹസ്ര നാമാര്‍ച്ചന, സായി ഗായത്രീ ജപം, എന്നിവ നടക്കും.10.30ന് അഡ്വ.എം.എം.സജിത്തിന്റെ പ്രഭാഷണം, 1 മണിക്ക് പ്രസാദ വിതരണം, 2 മുതല്‍ ബാലവികാസ് കുട്ടികളുടെ കലാപരിപാടികള്‍, വൈകുന്നേരം 3.30ന് ശ്രീരുദ്ര ജപം, 4ന് ഭജന, 6ന് മംഗള ആരതി എന്നിവയാണ് പ്രധാന പരിപാടികള്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി 12ന് 24 മണിക്കൂര്‍ ഗ്ലോബല്‍ അഖണ്ഡ ഭജന, 19ന് ശക്തി സ്വരൂപിണി ദിനാചരണത്തിന്റെ ഭാഗമായി നഗര സങ്കീര്‍ത്തനം, ലളിതാ സഹസ്ര നാമാര്‍ച്ചന, ഇന്നലെ ഹൃദയ സംഗമം എന്നിവയും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: