പാനൂര്‍: പാനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രിസം സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെസ് പരിശീലന കേമ്പിന് തുടക്കമായി. 6 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പാനൂര്‍ സി.ഐ.കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു.മുന്‍ മന്ത്രി കെ.പി.മോഹനന് അധ്യക്ഷനായി. ദേശീയ സ്കൂള്‍ ഗയിംസ് ചെസ് മല്‍സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ സച്ചിന് പ്രദീപനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.കെ.സനല്‍, സുഗുണേഷ് ബാബു, മുരുകന് എന്നിവരാണ് പരിശീലനം നല്‍കുന്നത്.ഇ.സുരേഷ് ബാബു സ്വാഗതവും വി.കെ.മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: