ന്യൂദൽഹി: ജമ്മു കശ്മീരിലെ രജൗറി സെക്ടറിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. ശനിയാഴ്ചയ്ക്കു ശേഷം പാക്കിസ്ഥാൻ സൈന്യം നടത്തുന്ന മൂന്നാമത്തെ വെടിനിർത്തൽ കരാറാണ് ഇന്നലെ രാത്രി നടന്നത്. അതേസമയം, പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതായി സൈനിക വടക്കന്‍ കമാന്‍ഡ് അറിയിച്ചു.
പാക് അധീന കശ്മീരിലെ ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം 286 തവണ പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണങ്ങൾ നടത്തി. ഇതുവരെ 14 സൈനികരടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: