സിറിയയിൽ തുർക്കി വ്യോമാക്രമണം ശക്തമാക്കി

Friday 19 May 2017 10:05 am IST

അങ്കാറ: സിറിയയിൽ തുർക്കി വ്യോമാക്രമണം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം വടക്കൻ സിറിയയിലെ 17 ഐഎസ് കേന്ദ്രങ്ങള്‍ തുര്‍ക്കിഷ് വ്യോമസേന തകര്‍ത്തു. അല്‍ ബാബ് മേഖലയിലായിരുന്നു വ്യോമാക്രമണം നടത്തിയത്. നഗരത്തിലെ ഐഎസിന്റെ പ്രധാനപ്പെട്ട താവളങ്ങളും കെട്ടിടങ്ങളും വ്യോമാക്രമണത്തിൽ തകർന്നിട്ടുണ്ട്. ഇതിനു പുറമെ നിരവധി ഭീകരർ കൊല്ലപ്പെട്ടുവെന്നും തുർക്കി വ്യോമ സേന അവകാശപ്പെട്ടു. അതേസമയം ഐഎസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു തുര്‍ക്കിഷ് സൈനികര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഭീകരരുടെ ആക്രമണത്തില്‍ ഒരു സൈനികര്‍ കൊല്ലപ്പട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.