കൊല്ലം: എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ഇന്റലിജന്‍സ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ കൊല്ലം ടൗണില്‍ ക്ലോക്ക് ടവറിന് സമീപത്തുനിന്നും നഗരത്തില്‍ കറങ്ങിനടന്ന് കഞ്ചാവ് കച്ചവടം ചെയ്യുകയായിരുന്ന ഒരാളെ 25 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തു.
കൊല്ലം കുണ്ടറ ആറുമുറിക്കട മാളിയേക്കല്‍ ഹൗസില്‍ മാത്യു പണിക്കര്‍(55) ആണ് പിടിയിലായത്. കഞ്ചാവ് ചെറുപൊതികളിലാക്കി കൊല്ലം ടൗണ്‍ കേന്ദ്രീകരിച്ചാണ് പ്രതി വില്‍പ്പന നടത്തുന്നത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.സുരേഷ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോസംഘം നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. പ്രതിക്ക് കഞ്ചാവ് നല്‍കുന്നവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും അതിന് ഷാഡോസംഘത്തെ നിയോഗിച്ചതായും എക്സൈസ് സിഐ വി.രാജേഷ് പറഞ്ഞു. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജെ.പി.ആന്‍ഡ്രൂസ്, വിജയന്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്കോ, പ്രിവന്റീവ് ഓഫീസറായ നിഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്, സതീഷ്ചന്ദ്രന്, രാജു, രഞ്ജിത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: