തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. അസാധുവായ നോട്ടുകള്‍ മാറാന്‍ സഹകരണ ബാങ്കുകള്‍ക്കും ഇളവ് നല്‍കണമെന്ന് യോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടും.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മസ്ക്കറ്റ് ഹോട്ടലിലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. യോഗത്തിന് ശേഷം ഒരു സര്‍വ്വകക്ഷി സംഘം ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെയും ആര്‍ബിഐ ഗവര്‍ണറെയും കാണും. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങണമെന്ന ആഭിപ്രായമാണ് എല്‍ഡിഎഫിലും യുഡിഎഫിലും ഉള്ളത്. എന്നാല്‍ സര്‍വകക്ഷി സമരത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്.
എല്ലാവരുമായി യോജിച്ച് സമരം ചെയ്യുമ്പോള്‍ യുഡിഎഫിന് രാഷ്ട്രീയ നേട്ടം ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.എം സുധീരന്റെ അഭിപ്രായം. എന്നാല്‍ രാഷ്ട്രീയം മറന്ന് യോജിച്ച സമരമാണ് വേണ്ടതെന്നാണ് മുസ്ലീം ലീഗിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: