ശബരിമല: സന്നിധാനത്ത് പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ പി.എന്‍ രമേശ് കുമാര്‍ ചെരുപ്പ് ധരിച്ച് കയറിയത് വിവാദമാകുന്നു. ഭക്തര്‍ പ്രതിഷേധവുമായി എത്തിയതോടെ ചെരുപ്പ് അറിയാതെ ഇട്ടുപോയതാണെന്ന വിശദീകരണവുമായി ഓഫീസര്‍ രംഗത്ത് എത്തി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്പെഷ്യല്‍ ഓഫീസര്‍ക്കൊപ്പം എത്തിയ മറ്റ് പോലീസുകാരും ചെരുപ്പ് ധരിച്ചിരുന്നു. പോലീസുകാര്‍ ചെരുപ്പ് ധരിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ ചെരുപ്പ് അഴിച്ചു മാറ്റാന്‍ തയാറായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിഐപി ദര്‍ശനത്തിന് എത്തുന്നുവെന്ന് അറിഞ്ഞാണ് പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ സന്നിധാനത്ത് എത്തിയത്.
പോലീസ് ഉദ്യോഗസ്ഥര്‍ ചെരുപ്പ് ധരിച്ച് എത്തിയ കാര്യം ഭക്തര്‍ നേരിട്ട് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. എന്നാല്‍ തികഞ്ഞ അയ്യപ്പഭക്തനായ തനിക്ക് അവിചാരിതമായി ഉണ്ടായ തിരക്ക് കാരണമാണ് ചെരുപ്പ് അഴിച്ചുമാറ്റാന്‍ മറന്നു പോയതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: